കുട്ടിക്കായി അന്വേഷണം ഊര്‍ജ്ജിതം, രണ്ട് പേര്‍ കസ്റ്റഡിയിലെന്ന് സൂചന

14-ാം മണിക്കൂറില്‍ നിര്‍ണായ നീക്കം: ശ്രീകാര്യത്തെ കാര്‍വാഷ് ഉടമ കസ്റ്റഡിയില്‍,പണമടങ്ങിയ സഞ്ചി കണ്ടെത്തി .

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ സംശയം തോന്നിയ രണ്ടുപേർ കസ്റ്റഡിയിൽ. ഒരാളെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് നിന്നാണ് കസ്റ്റഡിയിലായത്. രണ്ടുപേരും ശ്രീകാര്യം പോലീസ് സ്റ്റേഷനിലാണ്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. പ്രതിയെന്ന് സംശയം തോന്നിയവരാണ് കസ്റ്റഡിയിലായത്.

കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചയാൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കുമെന്നും പണം അതിനോടകം തയാറാകണമെന്നും വിളിച്ചയാൾ പറഞ്ഞു. ഈ ഫോൺകാൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം പോലീസ് പ്രതിയുടേതെന്ന് തോന്നുന്ന രേഖാചിത്രം പുറത്തുവിട്ടു. ഫോൺ കോൾ നടത്തിയയാൾ പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോണിൽ നിന്നാണ് വിളിച്ചിരുന്നത്. കടയിലെ സ്ത്രീ രേഖാചിത്രം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍