വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ


കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടർബോൾട്ട് പിടികൂടി. തമിഴ്നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളം മാവോയിസ്റ്റുകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നത് ഇയാളാണെന്നാണ് സൂചന. കോഴിക്കോട് വയനാട് അതിർത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ തണ്ടർ ബോൾട്ട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂർ വനമേഖലയിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍