ഗാലറിയിൽ തമ്മിലടി, ഗ്രൗണ്ടിൽ അർജന്റീനയോടു മുട്ടിനിൽക്കാനാകാതെ ബ്രസീൽ; തുടർച്ചയായ മൂന്നാം തോൽവി
ഗാലറിയിൽ ബ്രസീല്‍– അര്‍ജന്റീന ആരാധകർ ഏറ്റുമുട്ടിയതോടെ വൈകിയാണു മത്സരം തുടങ്ങിയത്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്ക് തുടങ്ങേണ്ട കളി, ആരംഭിച്ചത് 6.30ന്. ഗാലറിയിൽ ആരാധകർ തമ്മിൽ തല്ലിയതോടെ കളി തുടങ്ങാൻ വൈകുകയായിരുന്നു. ഗാലറിയിൽ സംഘർഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ അർജന്റീന ആരാധകര്‍ക്കു നേരെ ലാത്തിചാർജ് നടത്തുന്ന വിഡിയോയും പുറത്തുവന്നു.
തുടർന്ന് അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പ്രശ്നം അവസാനിച്ചപ്പോഴാണ് അര്‍ജന്റീന താരങ്ങൾ ഗ്രൗണ്ടിൽ മടങ്ങിയെത്തിയത്. ലാത്തിചാർജിൽ നിരവധി അർജന്റീന ആരാധകർക്കു പരുക്കേറ്റു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കു ചൂണ്ടി മെസ്സി അധികൃതരോടു സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആരാധകർക്കെതിരെ പൊലീസിന്റെ നടപടിയിൽ മെസ്സി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍