കുസാറ്റിൽ മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്റ്റ (രണ്ടാം വർഷ ഇലക്ട്രോണിക് എൻജിനീയറിങ്), താമരശ്ശേരി കോരങ്ങാട് തുവക്കുന്നമ്മൽ താമസിക്കുന്ന വലിയപറമ്പിൽ തോമസ് കൊച്ചു റാണി ദമ്പതികളുടെ മകൾ സാറ തോമസ് (രണ്ടാം വർഷ എൻജിനീയറിങ്), ഇതരസംസ്ഥാനക്കാരനായ ജിതേന്ദ്ര ദാമു എന്നീ വിദ്യാർഥികളാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
'ധിഷ്ണ' എന്ന പേരിൽ നടത്തിയ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു ഇന്ന് വൈകീട്ട് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നുവന്നിരുന്നത്. ഇതിനിടെയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാർഥികൾ മരിച്ചത്. 72 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാല് വിദ്യാർഥിനികളുടെ നില ഗുരുതരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍