എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട് എരവന്നൂർ എയുപി സ്കൂളിലെ അധ്യാപകർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ട എൻടിയു നേതാവും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ എംപി ഷാജി അറസ്റ്റിൽ. കാക്കൂർ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാജി സ്റ്റാഫ് മീറ്റിങ്ങിനിടെ കയറി ചെല്ലുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. സ്കൂളിലെ വിദ്യാർഥിയെ അധ്യാപകൻ തല്ലിയതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍