പശ്ചിമേഷ്യൻ മേഖലകളിൽ സമാധാനം .പുന:സ്ഥാപിക്കാൻ. ലോക രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണം
പൂനൂർ : പശ്ചിമേഷ്യൻ മേഖലകളിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീകരാന്തരീക്ഷം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കാനും, ദ്വിരാഷ്ട്ര ഫോർമുല നടപ്പിലാക്കി ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നിലവിലുള്ള ഫലസ്തീൻ ഇസ്രായേൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും ലോക രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും അലസാഹിത്യ വേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സലിം വേണാടി അധ്യക്ഷത വഹിച്ചു.
ആയുധ പ്രയോഗങ്ങളിലൂടെ നിരപരാധികളെ പോലും ഉന്മൂലനം ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കെതിരെ മന:സാക്ഷിയുള്ളവർ ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു. ജാഫർ കോളിക്കൽ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ദിനേശ് പൂനൂർ, രാധാകൃഷ്ണൻ ഉണ്ണികുളം പ്രസംഗിച്ചു. ജനറൽ സെക്രട്ടരി വിനോദ് സായി രാഗ് സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍