പൂനൂർ മണ്ഡലം കെ.എൻ.എം. മദ്റസ സർഗ്ഗമേള കോളിക്കൽ സലഫി മദ്റസ ജേതാക്കൾ
പൂനൂർ : ഇയ്യാട് വെച്ച് നടന്ന പൂനൂർ മണ്ഡലം കെ.എൻ.എം. മദ്റസ സർഗ്ഗമേളയിൽ 539 പോയന്റുകൾ നേടി കോളിക്കൽ സലഫി മദ്റസ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 515 പോയന്റുകളോടെ തലയാട് സലഫി മദ്റസയും , 371 പോയന്റുകളോടെ വള്ളിയോത്ത് സലഫി മദ്റസയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം. ജനറൽ സെക്രട്ടരി എൻ.കെ.എം.സകരിയ്യ ഉദ്ഘാടനം ചെയ്തു. പൂനൂർ മണ്ഡലം പ്രസിഡണ്ട് കെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഒ എം. ശശീന്ദ്രൻ ,കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് മെമ്പർ ഡോ: യു.കെ.മുഹമ്മദ് മാസ്റ്റർ,ഇയ്യാട് എം.ഐ.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് ഇയ്യാട്, പി.പി. അബ്ദുസ്സലാം മാസ്റ്റർ, അബ്ദുറഹിമാൻ ഇയ്യാട്, കെ.സുലൈമാൻ , പി.കെ.അബ്ദുൽ ഖാദർ, ഷൗകത്ത് വള്ളിയോത്ത്, വി.കെ.മുഹമ്മദ് മാസ്റ്റർ, അശ്റഫ് ഇയ്യാട് എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ ഐ.എസ്.എം. വൈസ് പ്രസിഡണ്ട് ഷാനവാസ് പൂനൂർ സമ്മാനദാനം നിർവ്വഹിച്ചു. വി.കെ.സി. ഉമർ മൗലവി സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍