ആര്‍.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ
കൊയിലാണ്ടിയിൽ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നേരെ ആക്രമണം
കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്ബില്‍ വച്ച് രാത്രി 9 മണിയോടെയായിരുന്നു ആക്രമണം.വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുമ്ബിലേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ആര്‍.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍