നവകേരള സദസ്റ്റ് :വികസന സെമിനാർ
നാടിൻ്റെ വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിക്കുക കാരാട്ട് റസാഖ്
താമരശ്ശേരി. നാടിൻ്റെ വികസന കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒന്നിക്കണമെന്നും, അതിന് പുറംതിരിഞ്ഞ് നിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുൻ എംഎൽഎയും നവകേരള സദസ്റ്റ് മണ്ഡലം ചെയർമാനുമായ കാരാട്ട് റസാഖ് പറഞ്ഞു. നവകേരള നിർമ്മിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴുവർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 24 വരെ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന നവകേരള സദസ്സിൻ്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഒന്നാം എൽ ഡി എഫ് സർക്കാറിൻ്റെ കാലഘട്ടത്തിൽ
കൊടുവള്ളി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 120O കോടി രൂപയുടെ വികസന പദ്ധതികളിൽ താമരശ്ശേരി പഞ്ചായത്തിൽ അനുവദിച്ച പദ്ധതികളുടെ നിലവിലെ പുരോഗതിയും ഭാവിയിൽ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖയും വികസന സെമിനാറിൽ അവതരിപ്പിച്ചു. താമരശ്ശേരിയുടെ ഗതാഗത കുരുക്കിന് ഏറെ പ്രയോജകരമായ 20 കോടി വകയിരുത്തിയ താമരശ്ശേരി ചുങ്കം ലിങ്ക് റോഡ്, താലൂക്ക് ആശുപത്രിയുടെ 13 കോടിയുടെ പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളുടെ പ്രവർത്തന ങ്ങളിലുണ്ടായ കാലതാമസം, അത് പോലെ റവന്യൂ ടവർ അടക്കമുള്ളപുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ തുടങ്ങിയ കാര്യങ്ങൾ നവകേരള സദസ്സിലെത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള രൂപരേഖയും വികസന സെമിനാറിൽ അവതരിപ്പിച്ചു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.വി.യു വേഷ്, വി.എം.വള്ളി, കെ.വി വി ഇ എസ് യൂണിറ്റ് സെക്രട്ടി റെജി ജോസഫ്, ടി.കെ അരവിന്ദാക്ഷൻ, പി.ഉല്ലാസ് കുമാർ, ലിങ്ക് റോഡ് നിർമ്മാണ കമ്മിറ്റി ചെയർമാൻ
സി.ടി.ടോം, സി.കെ.വേണുഗോപാൽ, വി.കെ.അഷ്റഫ്,കണ്ടിയിൽ മുഹമ്മദ്, പി.സി.അബ്ദുൽ റഹീം, രാധാകൃഷ്ണൻ, സുന്ദരൻ, റാഷി താമരശ്ശേരി, പി.ദേവരാജൻ മാസ്റ്റർ, മാസ്റ്റർ,ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ബെന്നി ജോസഫ്, ജോസ് മാസ്റ്റർ, ലീലാവതി, അജിതകുമാരിതുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ ഐ.എസ്ബിന്ദുസ്വാഗതവും പി..വിനയകുമാർ നന്ദിയും പറഞ്ഞു.വിവിധ വകുപ്പ് മേധാവികളടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് സെമിനാർ ശ്രദ്ധേയമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍