വിജയ ആഘോഷവും ആഹ്ലാദപ്രകടനവും


താമരശ്ശേരി: താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ  ഓവറോൾ കിരീടം കരസ്ഥമാക്കിയ കോരങ്ങാട് ജി എൽ പി സ്കൂൾ വിജയ ആഘോഷവും ആഹ്ലാദപ്രകടനവും നടത്തി.

33 വിദ്യാലയങ്ങളിലെ കലാപ്രതിഭകൾ 13 ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ 63 പോയിന്റുകൾ നേടിയാണ് കോരങ്ങാട് ജിഎൽപി സ്കൂൾ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.ഹെഡ്മാസ്റ്റർ  മനോജ് ടിപി  വാർഡ് മെമ്പർ ഫസീല ഹബീബ്, പിടിഎ പ്രസിഡണ്ട് സജിൻ എം കെ ,എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ എ.പി, എം പി ടി എ പ്രസിഡൻറ് രജനി സിപി ,PTA Vice President രാജേഷ് കോരങ്ങാട്, SMC vice ചെയർമാൻ ഷാജു പാറമ്മൽ അബ്ദുസമദ് എംപി ജിജിൽ , നജീബ്,വി.കെ മദീഹ ടീച്ചർ രേഷ്മ ബി ആർ, രമ പുലാതോട്ടത്തിൽ ലൈല ടീച്ചർ, രജനി ടീച്ചർ ,ശ്രുതി പി കെ ,നിസ എംവി അൻസില എൻ ,ഡോ ഷമീർ എം കെ  എന്നിവർ  പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍