സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമിയുടെ ചിൽഡ്രൻസ് ഷോർട്ട് ഫിലിമിനുളള എക്സലൻസ് അവാഡ് തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്കൂൾ നിർമ്മിച്ച "ചോദ്യം "എന്ന ഹൃസ്വ സിനിമ അർഹമായി


കോഴിക്കോട്: 2023 ലെ സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമിയുടെ ചിൽഡ്രൻസ് ഷോർട്ട് ഫിലിമിനുളള എക്സലൻസ് അവാഡ് തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്കൂൾ നിർമ്മിച്ച്  "ചോദ്യം "എന്ന ഹൃസ്വ സിനിമ അർഹമായി.ബാലുശ്ശേരികാരനും അധ്യാപകനുമായ ദിലീപ് ഹരിതമാണ് ഇതിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. എളിമ്പുലാശ്ശേരി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഈ ഹൃസ്വ സിനിമയ്ക്ക്  പിന്നിൽ പ്രവർത്തിച്ചത്.  ഒന്നാം ക്ലാസുകാരിയായ ഒരു കുട്ടി തന്റെ അധ്യാപകനോട് ചോദിച്ച ഒരു ചോദ്യത്തിന് ഈ സമൂഹം തന്നെ ഉത്തരം പറയേണ്ട കഥാതന്തുവാണ് ഈ ഹൃസ്വ സിനിമയിലൂടെ പറയുന്നത് .മലബാർ സൗഹൃദവേദിയുടെ ഏറ്റവും നല്ല ക്യാമ്പസ് ഫിലിമായും "ചോദ്യം '' തെരെഞ്ഞെടുത്തിട്ടുണ്ട്.നവംമ്പർ 20-ന് തിരുവനന്തപുരത്ത് ഭാരത് ഭവനിലിൽ വെച്ചാണ് എക്സലൻസ് അവാർഡ് ദാനം നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍