താമരശ്ശേരി ചുരത്തിൽ ആംബുലൻസ് തട്ടുകടയിലേക്ക് പാഞ്ഞു കയറി ജീവനക്കാരന് പരിക്കേറ്റു.
താമരശ്ശേരി : ചുരത്തിൽ 28ആം മൈലിൽ ആബുലൻസ് തട്ടുകടയിലേക്ക് പാഞ്ഞു കയറി ജീവനക്കാരന് പരിക്കേറ്റു. തട്ടുകട ജീവനക്കാരനായ ഷാജഹാനാണ് പരിക്കേറ്റത്. ചുരം ഇറങ്ങി വരികയായിരുന്ന ആംബുലൻസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള രോഗിയെ രോഗിയെ ഇറക്കിവരുന്ന വഴിയാണ് അപകടം. ഷാജഹാനെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍