തമ്മിലടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍; സംഭവം നെടുമങ്ങാട് KSRTC ബസ് സ്റ്റാന്‍ഡില്‍
തിരുവനന്തപുരം: നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ബസ്റ്റ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മിലടിച്ചു. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
രണ്ടുപെണ്‍കുട്ടികള്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചില കുട്ടികളും സ്ഥലത്തുണ്ടായിരുന്ന പ്രായമുള്ളയാളും അടികൂടുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒട്ടേറെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്.
അതേസമയം, പെണ്‍കുട്ടികള്‍ തമ്മിലടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു. എന്നാല്‍, പെണ്‍കുട്ടികള്‍ പരസ്പരം ചില പേരുകള്‍ വിളിച്ച് കളിയാക്കിയെന്നും ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. നെടുമങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഇതിനുമുന്‍പും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍