മഞ്ചാടിയിൽ മാറ്റുരച്ച് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം മഞ്ചാടി2023
കട്ടിപ്പാറ :മഞ്ചാടി എന്ന് നാമകരണം ചെയ്യ്ത കലോത്സവത്തിൽ
ആടിയും, പാടിയും, വേഷധാരികളായി കുട്ടികൾ അരങ്ങിലെത്തിയതോടെ രക്ഷിതാക്കളും,കാഴ്ചക്കാരും, അങ്കണവാടി അധിക്യതരും ആവേശത്തിലായി. വെട്ടിയൊഴിഞ്ഞതോട്ടം സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ജിൻസി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽജോർജ്,വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പൂലോട്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൗസർ മാസ്റ്റർ,നിധിഷ്, പഞ്ചായത്ത് മെബ്ബർമാരായ അബുബക്കർക്കുട്ടി,സാജിത ഇസ്മായിൽ, വെട്ടിയൊഴിഞ്ഞതോട്ടം സ്കൂൾ എച്ച് എം എം മുഹമ്മദ് അഷറഫ്, ഐ സി ഡി എസ് സുപ്പർവൈസർ നിഷ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ പ്രേംജി ജെയിംസ്, ബിന്ദുസന്തോഷ്,അനിത രവിന്ദ്രൻ, സൈനബ നാസർ, സുരജ, പി ടി എ പ്രസഡണ്ട് അഷറഫ്, ജൽജീവൻ മിഷൻ കോഡിനേറ്റർ കെ വി അബ്ദുൾ അസിസ്സ് , അഷറഫ് അസിസ്സ് കട്ടിപ്പാറ, അംഗനവാടി വർക്കേഴ്സ് , ഹെൽപ്പേഴ്സ്, ചലജ് ക്ലബ്ബ് ഭാരവാഹികൾ, അങ്കണവാടി വിദ്യാർത്ഥിക്കൾ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്കിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍