മെഡ്‌ കെയർ 2K23: കന്നൂട്ടിപ്പാറ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കട്ടിപ്പാറ : അന്താരാഷ്ട്ര അറബിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിലെ അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ മെഡ് കെയർ 2K23 സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മലബാർ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ വിദഗ്ദ്ധ സംഘമാണ് പരിശോധന നടത്തിയത്. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ രോഗ സാധ്യതകൾ തുടക്കത്തിലേ കണ്ടെത്തി നിവാരണം നടത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി അധ്യക്ഷം വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ് പൂലോട് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം സ്വാഗതം പറഞ്ഞു. SSG ചെയർമാൻ അലക്സ് മാത്യു, മാനജിംഗ് കമ്മറ്റി അംഗങ്ങളായ അബ്ദുള്ള മലയിൽ, ഷമീം വാവാട്, ഡോ. തീർത്ഥ ,  കെ.സി ശിഹാബ്, പ്രസംഗിച്ചു.
  കെ.ടി ആരിഫ്, കെ.പി ജസീന, ദിൻഷദിനേശ്, പി.പി.തസലീന, ടി. ഷബീജ്, ഫൈസ് ഹമദാനി, അനൂജ എട്ടേ ക്ര, ബാസില കൊടുവള്ളി, കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍