എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു: 3 പേർ പിടിയിൽ

കോഴിക്കോട്∙ എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് കൊടുവളളി സിഐ കെ.പ്രജീഷ് പിടികൂടിയത്. 
അബ്ദുറസാഖിനെ ചൊവാഴ്ച വീട്ടിൽ നിന്നും സക്കരിയ, റിയാസ് എന്നിവരെ ബുധനാഴ്ച രാവിലെ ആവിലോറേ റോഡിൽ നിന്നുമാണ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ മാസം പന്ത്രണ്ടിനായിരുന്നു സംഭവം. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദ് ജസീമാണ് (25) ക്രൂരമായ ആക്രമണത്തിനിരയായത്. ജസീമിന്റെ കടയിൽ എത്തിയാണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. കത്തറമ്മൽ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാൾ തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. തുടർന്നു  താമരശ്ശേരി റെസ്റ്റ് ഹൗസിൽ എത്തിക്കുകയും അവിടെ ഉണ്ടായിരുന്നവരോട് അക്രമിസംഘം പറഞ്ഞതുപോലെ പറയാൻ നിർബന്ധിക്കുകയ‌ുമായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍