ആദർശ സമ്മേളനം 31 ന് പള്ളിപ്പുറത്ത്
താമരശ്ശേരി : തിരിച്ചറിവിൻ്റെ യൗവനം എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഫെബ്രുവരി 12 ന് മലപ്പുറത്ത് സംഘടിപ്പിക്കുന്നന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'തസ്ഫിയ 'ആദർശ സമ്മേളനം ഡിസംബർ 31 ന് ഞായറാഴ്ച പള്ളിപ്പുറം വാടിക്കലിൽ നടക്കും. പ്രമുഖ വാഗ്മികൾ വിഷയാവതരണം നടത്തുന്ന സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും.ഇതോടനുബസിച്ച് തച്ചംപൊയിൽ സലഫി മസ്ജിദിൽ നടന്ന മുജാഹിദ് പ്രവർത്തക കൺവൻഷൻ മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, സെക്രട്ടറി ഷമീർ മൂടാടി, വി.സി.മുഹമ്മദ് മാസ്റ്റർ, ടി.പി.സി മുഹമ്മദ് അബ്ദുൽ ഖാദർ മാസ്റ്റർ, ടി.പി.അബ്ദുൽ ജലീൽ, സി.പി. സജീർ ,വി.കെ.ഉനൈസ് സ്വലാഹി, അബ്ദുസലാം പള്ളിപ്പുറം, ടി.എൻ ഷക്കീർ സലഫി, ലത്തീഫ് കോരങ്ങാട് പ്രസംഗിച്ചു. സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വാഹന പ്രചാരണം, ഗൃഹ സമ്പർക്കം, സന്ദേശ രേഖാ വിതരണം എന്നിവ സംഘടിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍