ഒരു വട്ടംകൂടി” ഡിസംബർ 30ന്
താമരശ്ശേരി: താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ നിന്നും 1967 -1971 വർഷങ്ങളിൽ എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിട്ടുള്ള ബാല്യകാല സഹപാഠികൾ അര നൂറ്റാണ്ടിനു ശേഷം വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുകൂടുന്നു. ഡിസംബർ 30ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ താമരശ്ശേരി ഗവൺമെൻറ് വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുക്കും. ആ കാലയളവിൽ പഠിപ്പിച്ച ഇന്ന് ജീവിച്ചിരിക്കുന്ന അധ്യാപിക അധ്യാപകരെ ആദരിക്കുന്നതിനും ബാല്യകാല സുഹൃത്തുക്കൾ തമ്മിൽ സൗഹൃദം പുതുക്കുന്നതിനും ലഭിക്കുന്ന ഈ അവസരമാണ്” ഒരുവട്ടംകൂടി”. അഹമ്മദ് കുട്ടി ഉണ്ണികുളം ,സി.ടി .ഭരതൻ മാസ്റ്റർ കെ. കെ. രഘു എന്നിവർ രക്ഷാധികാരികളായും ഉദയചന്ദ്രൻ വെളിമണ്ണ ചെയർമാനായും ബാലകൃഷ്ണൻ പുല്ലങ്ങോട് ജനറൽ കൺവീനറും സി. പോക്കർ ട്രഷറർ ആയും 65 അംഗ സംഘാടകസമിതി രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
