കൊടുവള്ളിയിൽ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്∙ കൊടുവള്ളിയിൽ ടെർപെന്റ് ഓയിൽ കയറ്റി വരികയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. വൈകിട്ട് മൂന്നരയോടെ ദേശീയപാതയിൽ താഴെ കൊടുവള്ളി വൺവേ റോഡിലെ വളവിലായിരുന്നു  അപകടം.
ടെർപെന്റ് ഓയിൽ റോഡിൽ പരന്നൊഴുകി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. നരിക്കുനി ഫയർഫോഴ്സ് സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍