ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77കാരന്‍ പിടിയില്‍
പാലക്കാട് നടുപ്പൂണിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം. റോഡരികില്‍ ഉറങ്ങിക്കിടന്ന അതിഥിത്തൊഴിലാളികളുടെ മകളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ എഴുപത്തിയേഴുകാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് അന്‍പത് മീറ്ററോളം അകലെ കൊണ്ടുപോയി ഇയാള്‍ ചൂഷണത്തിനിരയാക്കിയത്. കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന രക്ഷിതാക്കള്‍ ഓടിയെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലിതേടി കഴിഞ്ഞദിവസമാണ് അതിഥിത്തൊഴിലാളികളുടെ കുടുബം കേരളത്തിലേക്ക് എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍