സമസ്ത മഹൽ പൂനൂർ; അൽഖലം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
പൂനൂർ: സമസ്ത മഹൽ പൂനൂരിന്റെ കീഴിലുളള സ്കൂൾ ഓഫ് ഇസ്ലാലാമിക്ക് തോട്ട്സ് (എസ്.ഐ.ടി) ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കോളിക്കൽ
ബ്രീസ് ലാൻറ് റിസോട്ടിൽ നടന്ന അൽഖലം ക്യാമ്പിന്റെ ഉദ്ഘാടനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അഷ്റഫ് തങ്ങൾ അഹ്ദൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുറസാഖ് ദാരിമി അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള നൂറിലധികം വരുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പങ്കെടുത്തു.
സി.ഹംസ, നിഷാദ് റാവുത്തർ,ഷാഹിദ് എളേറ്റിൽ, ശുഹൈബ് ഹൈത്തമി,റഫീഖ് ചെന്നൈ എന്നിവരടങ്ങുന്ന മത-സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖകർ വിഷയാസ്പദമായി ക്ലാസുകൾ എടുത്തു.
ക്യാമ്പ് അമീറായി സഈദ് അസനിയും
എം.പി ഇസ്മായിൽ മാസ്റ്റർ,ഒ.വി.ഫസലു റഹ്മാൻ,ഷാമിൽ വി.കെ, റബീഅ് ഫൈസി, ഷാമിൽ പി.പി. മോഡറേറ്റമാരായി. ഷാഫി സക്കരിയ,
വാഹിദ്, എ.പി.സലാം,മുനീർ, ഉനൈസ് റഹ്മാനി,ഷംസീർ അവേലം, നദീർ അലി, സാബിത്ത്,മുനവ്വർ സുഹൈൽ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍