600 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടു
വടകര: 600 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതിയെ വടകര എന്‍ഡിപിഎസ് കോടതി വെറുതെവിട്ടു. താമരശ്ശേരി കോരങ്ങാട് സ്വദേശി നടമുറിക്കല്‍ ജാഫറിനെയാണ് (44) കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 21ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ്
പ്രതിയെ പിടികൂടിയത്. രാജധാനി എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങിയ ഇയാളെ എംഡിഎംഎ സഹിതം പിടികൂടുകയായിരുന്നു. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വിട്ടയച്ചത്. പ്രതിക്കുവേണ്ടി അഡ്വ. പി.വി.മുഹമ്മദ് ഷിയാസ് ഹാജരായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍