ജീരക സോഡയില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവം; കോഴിക്കോട് സോഡ നിര്‍മ്മാണ കേന്ദ്രം അടച്ചുപൂട്ടി

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ജീരക സോഡയില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ സോഡ നിര്‍മാണ കേന്ദ്രം പൂട്ടിച്ചു.സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിരുവമ്പാടിയിലെ സോഡ നിര്‍മ്മാണ കേന്ദ്രം മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞു. അതേസമയം, മുക്കം നഗരസഭയിലും കാരശേരി പഞ്ചായത്തിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയാണ്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. മുക്കം കടവ് പാലത്തിന് സമീപത്ത തട്ടുകടയില്‍ നിന്നും മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവ് വാങ്ങിയ ജീരക സോഡയിലായിരുന്നു ചത്ത എലിയെ കണ്ടത്തിയത്. സോഡ കുടിച്ചു തുടങ്ങിയ ഉടന്‍ യുവാവിന് രുചി വ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. പിന്നാലെ ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോഡ നിര്‍മാണ കേന്ദ്രത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ തിരുവമ്പാടിയിലെ ഈ സോഡ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തുകയായരുന്നു. തുടര്‍ന്ന് അധികൃതര്‍ സോഡ നിര്‍മാണ കേന്ദ്രം പൂട്ടിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍