കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു.

തമരശ്ശേരി കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് മാടപ്പാട്ട് അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ കിഴക്കേടത്ത് ബൈജു ആണ് അരിവാൾ കൊണ്ട് വെട്ടിയത്.

 അശോക് കുമാറിന് ഇരുകൈകൾക്കും മകൻ ശരത് കുമാറിന് വയറിനുമാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോക് കുമാറിന്റെ വീട്ടിലേക്ക് കോൺക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നു പോകാൻ വേണ്ടി റോഡി
ലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കി വെച്ചതാണ്
അക്രമത്തിന് കാരണം. അതേസമയം ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങളുള്ളതായി നാട്ടുകാർ പറയുന്നു.ബൈജു താമരശ്ശേരി താലൂക്ക് ആശുപത്രി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍