നായയെ പിടിച്ചുകെട്ടി; നാട്ടുകാർ കുരുക്കിലായി
താമരശ്ശേരി : ആളുകളെ ആക്രമിക്കാൻ ശ്രമിച്ച നായയെ പിടിച്ചു കെട്ടിയ നാട്ടുകാർ കുരുക്കിലായി. കുട്ടികളുടെ യും സ്ത്രീകളുടെ യും ഉൾപ്പെടെയുള്ളവരെ ആക്രമിക്കാ ൻ പിന്നാലെ ഓടുന്ന നായയെ നാട്ടുകാർ പിടിച്ചു കെട്ടിയെങ്കി ലും തുടർ നടപടികൾ സ്വീകരി ക്കാൻ അധികൃതർ തയ്യാറാവാ ത്തതാണ് നാട്ടുകാരെ കെണിയി ലാക്കിയത്.
ചോയിമഠം എള്ളിൽപീടിക അബ്ദുല്ലയുടെ വീടിന്റെ കോലായിൽ ഇരിപ്പുറപ്പിച്ച നായയാണ് നാട്ടുകാർ ക്ക് ഭീതി വിതയ്ക്കുന്നത്. നായയെ ഏറ്റെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ചൊവ്വാഴ്ച രാവിലെ മദ്റസയിലേക്കും സ്കൂളിലേ ക്കും മറ്റും പോകുകയായിരുന്ന വിദ്യാർഥികളെയും മുതിർന്നവ രെയും നായ കടിക്കാൻ ശ്രമിച്ചിരുന്നു. മക്കളെ മദ്രസയിലേക്ക് അയക്കാൻ എത്തിയ എള്ളി ൽ പീടിക അബ്ദുല്ലയുടെ ഭാ ര്യയെയും സഹോദര ഭാര്യയെ യും നായ ആക്രമിക്കാൻ
ശ്രമിച്ചു. പിന്തുടർന്നപ്പോൾ ഇവർ വീട്ടിലേക്ക് ഓടിക്കയറി വാതി ലടച്ചു. ഇതോടെ നായ വീടിന്റെ കോലായിൽ കയറി വാതിലി നു നേരെ കുരച്ചു ചാടുകയും വീടിന് ചുറ്റം ഓടി നടക്കുകയും ചെയ്തു. വീടിന്റെ കോലായിൽ ഇരിപ്പുറപ്പിച്ച നായയെ നാട്ടുകാർ എത്തി കയറിൽ കുടുക്കിയ ശേഷമാണ് വീട്ടുകാർ പുറത്തി ശ്രമി റങ്ങിയത്.
നായയെ തൊട്ടടുത്തുള്ള വാഴ തോട്ടത്തിൽ കെട്ടിയിട്ട ശേഷം നാട്ടുകാർ വാർഡ് അംഗത്തെയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വനം വകുപ്പി നെയും മൃഗഡോക്ടറെയും വി ളിച്ചറിയിച്ചെങ്കിലും എല്ലാവരും കൈമലർത്തുകയായിരുന്നു. കാ ണുന്നവർക്ക് നേരെ നായ കുരച്ചു ചാടുന്നതിനാൽ പേ വിഷബാധ സംശയിക്കുന്നുണ്ട്. അക്രമകാരി
യായ നായയെ അഴിച്ചുവിട്ടാൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കും. കെട്ടിയിട്ട് നായക്ക് എന്തെങ്കിലും സംഭവിച്ചാൽ നാട്ടു കാർ കോടതി കയറേണ്ടി വരുമെ ന്ന ആശങ്കയുമുണ്ട്.
നാട്ടുകാരുടെ ജീവന് ഭീഷണി യായ നായയെ ഇവിടെ നിന്ന് നീക്കം ചെയ്യാൻ അടിയന്തര നട പടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ഇന്ന് കയറിൽ നിന്നും മോചിതനായ നായ നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഓടി നടന്ന് ഭീതി ജനിപ്പിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍