ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.


തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ 13 ആണ് മരിച്ചത് .

കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് മൂന്നു മണിയോടെയായിരുന്നു അപകടം.
അമ്മ : സുനി ഷിന്റോ
സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ .

മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍