ലോറി കുടുങ്ങി : ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം


താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. 

രാത്രി ഒരു മണിയോടെയാണ് 14 വീൽ ലോറി ആക്സിൽ പൊട്ടിയതിനെ തുടർന്ന് തകരാറിലായത്‌.

സംഭവ സ്ഥലത്ത്‌ ഹൈവേ പോലീസും,  സംരക്ഷണ സമിതി പ്രവർത്തകരും,എൻ.ആർ.ഡി.എഫ്‌ വളണ്ടിയർമാരും, ഗതാഗതം നിയന്ത്രിക്കുന്നുണ്ട്‌. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്‌. 

അവധി ദിവസങ്ങൾ ആയത് കൊണ്ട്‌ വയനാട്‌ ഭാഗത്തേക്ക്‌ വാഹനങ്ങളുടെ ഒഴുക്ക്‌ കൂടിയതിനാൽ ഗതാഗത തടസ്സം അതിരൂക്ഷമാവാൻ സാധ്യതയുണ്ട്‌. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍