അന്താരാഷ്ട്ര അറബി ഭാഷാ ദിനം നിറപ്പകിട്ടായി സംഘടിപ്പിച്ചു


വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യുപി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം വ്യത്യസ്ത പ്രോഗ്രാമുകളോടെ നടത്തി. ക്വിസ്, കൈയെഴുത്ത് മൽസരം, ന്യൂസ് വായന, അറബിക്ക് എക്സിബിഷൻ സ്‌റ്റേജ് പ്രോഗ്രാം എന്നിവ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തി. രക്ഷിതാക്കൾക്കുള്ള മൽസരത്തിൽ റഷീദ, ഫാത്തിമ സുഹറ എന്നിവർ വിജയിച്ചു. അവർ പ്രധാനാദ്ധ്യാപകനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. വിദ്യാർത്ഥികൾക്കുള്ള മൽസരത്തിൽ ഫാത്തിമ ഫിനു, അഹദ, റിയ ഫാത്തിമ, ആയിഷ ഹാദിയ തുടങ്ങിയവർ വിജയിച്ചു. 22 ന് നടന്ന പ്രോഗ്രാം പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിസിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സുനീറ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് പി പി സലിം മുഖ്യപ്രഭാഷണം നടത്തി. അഹിയാൻ ഹംസയുടെ ഖിറാഅത്തിനു ശേഷം പരിപാടി തുടങ്ങി. അറബി ഭാഷാ മാഗസിൻ പ്രകാശനം ചെയ്തു. മുഹമ്മദ് ഷാൻ, ഷഹർബാൻ, റുഷ്ദ സെയ്ൻ, റിയ, അഫ്റിൻ ഫർഹത്ത്, സെൻഹ ഫാത്തിമ, മിൻഹ ഫാത്തിമയും കൂട്ടുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. സൽസ ടീച്ചർ, നസീഫ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ വിജയൻ മാസ്റ്ററുടെ അറബി ഗാനം ഏറെ ശ്രദ്ധേയമായി. ക്ലബ്ബ് കൺവീനർ ആയിശ നസ്റിയ അറബി ഭാഷയുടെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാലയത്തിൽ ശ്രദ്ധേയമായ മികച്ച അറബിക്ക് പരിപാടികൾ നടത്തിയതിൽ നസ്റിയ ടീച്ചറെ പിടിഎ പ്രസിഡന്റ് കെ പി നാസർ  സന്ദേശത്തിലൂടെ അനുമോദിച്ചു. അഫ്താശ് മാസ്റ്റർ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്കെല്ലാം മധുരം നൽകി പ്രോഗ്രാം അവസാനിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍