പരപ്പൻപൊയിൽ വാടിക്കലിൽ നിയന്ത്രണം വിട്ട കാർ കൂൾബാറിലേക്ക് ഇടിച്ചു കയറി അപകടം
താമരശ്ശേരി:പനക്കോട് വാടിക്കൽ അങ്ങാടിയിൽ ഫ്രഷ് ഫലാഫിൽ കൂൾബാറിന്റെ ആളുകൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം.
തച്ചംപൊയിൽ ഭാഗത്തേക്ക് പോവാൻ തിരിഞ്ഞ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
പൊതുവെ തിരക്കുള്ള ഈ കടയില്‍ അപകടം നടക്കുമ്പോള്‍ അല്‍പ്പം തിരക്ക് കുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.കാറിലുള്ളവര്‍ക്ക് പരിക്കില്ല.അപകടത്തില്‍ കൂള്‍ബാര്‍ ജോലിക്കാരന്‍റെ കാലിന് പരിക്കേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍