ഇംഗ്ലീഷ് വർക് ഷോപ്പ് സംഘടിപ്പിച്ചു

വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ നടന്നുവരുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇംഗ്ലീഷ് വർക് ഷോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര സംഭാഷണത്തിനും രചനയ്ക്കുമുള്ള അവസരം ഒരുക്കിയ ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി. ശ്രീമതി ജുമൈന റഷാദ് ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ഹസ്ന വി കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍