വൈജ്ഞാനിക സംവാദങ്ങൾ ശക്തിപ്പെടണം - വിസ്ഡം യൂത്ത്
താമരശ്ശേരി: വിരൽത്തുമ്പിൽ അറിവുകൾ ഒഴുകിയെത്തുന്ന സമകാലീന കാലത്ത് വിയോജിപ്പുള്ള വിഷയങ്ങളിൽ വൈജ്ഞാന സംവാദങ്ങൾ ശക്തിപ്പെടണമെന്ന് തച്ചം പൊയിൽ പള്ളിപ്പുറം സലഫി നഗറിൽ വിസ്ഡം യൂത്ത് ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച 'തസ്വ് ഫിയ' ആദർശ സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. തിരിച്ചറിവിൻ്റെ യൗവനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്.
വൈജ്ഞാനിക മുന്നേറ്റത്തിന്റെ കാലഘട്ടത്തിൽ വിയോജിപ്പുള്ളവരെ ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് സമീപനങ്ങൾ അപഹാസ്യമാണ്. മരണചിന്തയുണ്ടാക്കാനും, മരണപ്പെവർക്ക് വേണ്ടി പ്രാർത്ഥിക്കാനും ഇസ്ലാം പഠിപ്പിച്ച ഖബർ സന്ദർശനം, ഖബർ വ്യവസായത്തിലേക്കെത്തിക്കുന്ന ജീർണതകൾക്കെതിരേ മഹല്ലു കമ്മറ്റികൾ രംഗത്തു വരണം പ്രമേയം തുടര്‍ന്നു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറർ സി.പി. സാജിദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് കുട്ടമ്പൂർ, ഹാഫിദ് സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി, വി.കെ.ഉനൈസ് സ്വലാഹി വിഷയങ്ങള്‍ അവതരിപ്പിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് സാജിദ് ബിസ്മി, സെക്രട്ടറി ഷമീർ മൂടാടി, വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, വൈസ് പ്രസിഡണ്ട് വി.സി.മുഹമ്മദ് മാസ്റ്റർ, യൂനിറ്റ് സെക്രട്ടറി ടി.പി.അബ്ദുൽ ജലീൽ, സി.പി. സജീർ, മുബശിർ അവേലം സംസാരിച്ചു.
