കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ; നടപടി സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതിയിന്മേൽ


കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതിയിന്മേൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സി.ഐ എം.സനൽരാജിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി സമർപ്പിച്ചിരുന്നു.

തുടർന്ന്, കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജിയുടേതാണ് നടപടി. വനിതാ ജീവനക്കാരിയെ മറ്റൊരു സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.