അമ്പലവയലിനെ തകർത്ത് ഫിറ്റ്‌ വെൽ കോഴിക്കോടിന്റെ മുന്നേറ്റം,

കേരളത്തിലെ പ്രമുഖരായ 28 ടീമുകളെ ഉൾപ്പെടുത്തി സാന്തോം ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആറാം മത്സരത്തിൽ എ. എഫ്സി. അമ്പലവയലിനെ 2-1ന് പരാജയപ്പെടുത്തി ഫിറ്റ്‌ വെൽ കോഴിക്കോട് പ്രീക്വാർട്ടറിലേക്ക് മുന്നേറി.. ✨

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒകെ അമ്മദ്,3-ആം വാർഡ്‌ മെമ്പർ വിൻസി തോമസ്,ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.വികെ. ഹസീന എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

 മത്സരത്തിന്റെ വിധി നിർണയിച്ച രണ്ട് ഗോളുകൾ നേടിയ കോഴിക്കോടിന്റെ ജേഴ്സി നമ്പർ 7 എറിക് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
കൂരാച്ചുണ്ട് സബ് ഇൻസ്‌പെക്ടർ അൻവർശാ 
MAN OF THE MATCH പുരസ്‌കാരം കൈമാറി.

നാളെ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ അൽമദീന ചെർപുളശേരി,സോക്കർ സ്പോർട്സ് ഷൊർണുരുമായി ഏറ്റുമുട്ടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍