നവജാതശിശു ബക്കറ്റില്‍ മരിച്ച നിലയില്‍

ഇന്നലെ രാത്രി 7.50നാണ് യുവതി രക്തസ്രാവമുണ്ടെന്നു പറഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലിസിനെ വിവരം അറിയിക്കാന്‍ പക്ഷേ വൈകി. പത്തേകാലിനു ശേഷമാണ് അറിയിച്ചത്. പേരാമംഗലം പൊലിസ് യുവതിയുടെ വീട് കണ്ടുപിടിച്ച് ചെന്നപ്പോള്‍ ബക്കറ്റില്‍ നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ഗര്‍ഭകാലമോ പ്രസവമോ ആ പ്രദേശവാസികള്‍ പോലും അറിഞ്ഞിട്ടില്ല. 

42കാരിയായ യുവതി വിവാഹമോചിതയായ ശേഷം പതിനെട്ടു വയസുളള മകനോടൊപ്പമാണ് താമസിക്കുന്നത്. പൊലിസ് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്നാണ് വ്യക്തമാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ

പേരാമംഗലം പൊലിസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. തൃശൂര്‍ അടാട്ട് ആണ് യുവതി പ്രസവവിവരം മറച്ചുവെച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍