കട്ടിപ്പാറ കുരിശുപള്ളി ഒകെ റോഡ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ 2023-24 സിഎഫ്ജി ഫണ്ട് 2 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കട്ടിപ്പാറ കുരിശുപള്ളി ഒകെ റോഡ് രണ്ടാം വാർഡ് മെമ്പർ മുഹമ്മദ് ഷാഹിം ഹാജിയുടെ അധ്യക്ഷതയിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ്, വാർഡ് മെമ്പർ പ്രേംജി ജെയിംസ്, അസിസ്റ്റന്റ് എൻജിനീയർ ശില്പ പ്രസാദ്, പഞ്ചായത്ത് ഓവർസിയർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍