കൊച്ചിയിൽ നവജാത ശിശു മരിച്ച നിലയിൽ: കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റ‍ഡിയിൽ

കലൂർ > കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തലയോട്ടിയിൽ ഉൾപ്പെെടെ പരിക്കുണ്ട്. കലൂർ കറുകപ്പിള്ളിയിലെ ലോഡ്ജിലാണ് സംഭവം. ഒന്നാം തിയതിയാണ് ഇവർ കുഞ്ഞുമായി ലോഡ്ജിൽ മുറിയെടുത്തത്. രണ്ടാംതിയതി കുഞ്ഞിന് സുഖമില്ലെന്നു പറഞ്ഞ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷേ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് മരിച്ചിരുന്നു.

കുഞ്ഞിന്റെ ദേഹത്തെ പാടുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് യുവതിയുടെയും സുഹൃത്തിന്റെയും മൊഴി. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. യുവതി ആലപ്പുഴ സ്വദേശിനിയും യുവാവ് കണ്ണൂർ സ്വദേശിയുമാണ്.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍