അമ്മായിയമ്മയെ തള്ളി താഴെയിട്ടു, ഇരുമ്പുവടി കൊണ്ടടിച്ചു; മരുമകള്‍ക്കെതിരെ കേസ്
കൊല്ലം തേവലക്കര നടുവിലക്കരയില്‍ വയോധികയെ മരുമകള്‍ ഉപദ്രവിക്കുന്ന ദൃശ്യം പുറത്ത്. നടുക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തു വന്നത്. ടിവിക്ക് മുന്‍പിലിരിക്കുന്ന അമ്മായിയമ്മയോട് എഴുന്നേറ്റ് പോകാനാവശ്യപ്പെട്ടതിനു പിന്നാലെ തളളി താഴെയിട്ടു. ഈ ദൃശ്യങ്ങള്‍ മൂന്നുനാലു മാസം മുന്‍പുള്ളതാണ്. എന്നാലിക്കഴിഞ്ഞ ദിവസങ്ങളില്‍ അമ്മായിയമ്മയെ വീണ്ടും ഉപദ്രവിക്കുകയും ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. അമ്മയുടെ മകന്‍ ഈ വീട്ടില്‍ തന്നെയുണ്ടെങ്കിലും കാര്യമായി ഇടപെടുന്നില്ലെന്നാണ് അറിയുന്നത്. കുഞ്ഞുമക്കളുടെ മുന്‍പില്‍ വെച്ചാണ് മരുമകളുടെ അക്രമം.
അമ്മയുടെ മകന്റെ സുഹൃത്താണ് ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതെന്നാണ് അറിയാന്‍ സാധിക്കുന്നത്. നേരത്തേ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ പഞ്ചായത്ത് മെമ്പറും പൊലിസും ഇടപെട്ട് ഈ അമ്മയെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് തെക്കുംഭാഗം പൊലിസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍