താമരശ്ശേരി അയ്യപ്പൻ വിളക്കിന്റെ ഭാഗമായി മാതൃ സംഗമം സംഘടിപ്പിച്ചു.
താമരശ്ശേരി : അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരിയിൽ ഡിസംബർ 16 ന് നടത്തുന്ന 68-ാമത് അയ്യപ്പൻ വിളക്ക് ഉത്സവത്തോടനുബന്ധിച്ച് മാതൃ സംഗമം സംഘടിപ്പിച്ചു.
മാതൃസമിതി പ്രസിഡൻറ് കെ .സരസ്വതി അധ്യക്ഷയായി.രക്ഷാധികാരി അമൃതദാസ് തമ്പി ഭദ്രദീപം തെളിയിച്ച് മാതൃസംഗമം ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ പ്രസിഡൻറ് ഗിരീഷ് തേവള്ളി, സെക്രട്ടറി കെ. പി . ഷിജിത്ത്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ വി. പി. രാജീവൻ , സുധീഷ് ശ്രീകല, സിന്ദഗി പണിക്കർ പ്രസംഗിച്ചു. പുഷ്പ ബാലകൃഷ്ണൻ സ്വാഗതവും എസ്. സുധ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍