ബീഹാർ സ്വദേശി മരിച്ച നിലയിൽ
താമരശ്ശേരിയിൽ കാർണിവൽ ഷെഡിൽ ബീഹാർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാറിലെ ബാക്കാ സ്വദേശി
ഷഫീക് (49) ആണ് മരിച്ചത്. മരണക്കിണറിലെ സൈക്കിൾ അഭ്യാസി ആയിരുന്നു.
ഇന്നലെ രാത്രി അഭ്യാസം കഴിഞ്ഞ് 12 മണിയോടെ ഷെഡിൽ ഉറങ്ങാൻ കിടന്ന ഷഫീക് രാവിലെ
എഴുന്നേൽക്കാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍