കോടഞ്ചേരി കൊലപാതകം ; മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
കോടഞ്ചേരി :യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
കോട്ടക്കലിൽ ആയുർവേദ നേഴ്‌സിങ്ങിന് പഠിക്കുന്ന നിതിൻ ഏഴാം തീയതി നാട്ടിലേക്ക് പുറപ്പെട്ടതാണ്. എന്നാൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞദിവസം രക്ഷിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതിൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. കോടഞ്ചേരിക്ക് സമീപം കണ്ണോത്ത് മഞ്ഞപ്പാറ എന്ന സ്ഥലത്ത് കുറ്റിക്കാട്ടിൽ നിന്നുമാണ് മ്യതദേഹം കണ്ടെത്തിയത്.തലക്ക് അടിയേറ്റ് നിതിൻ മരിച്ചതോടെ താഴ്‌ഭാഗത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍