മാലിന്യ മുക്ത നവകേരള സന്ദേശമുയർത്തി കന്നൂട്ടിപ്പാറ സ്കൂളിൽ N SS ക്യാമ്പിന് തുടക്കമായി .

കട്ടിപ്പാറ : താമരശ്ശേരി ജീവിഎച്ച്എസ്എസിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും രാജ്യത്തിന്റെ ഉത്തമ പൗരൻമാരായി അവരെ വളർത്തിയെടുക്കുന്നതിനും സഹവാസ ക്യാമ്പുകൾക്ക് വലിയ പങ്കു വഹിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ് പൂലോട് മുഖ്യാതിഥിയായി.
  ക്യാമ്പ് കോർഡിനേറ്റർ പി. ഷബ്ന ടീച്ചർ ക്യാമ്പ് വിശദീകരണം നടത്തി. മാലിന്യമുകത നവകേരളമെന്ന ആശയവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ലഹരി വിരുദ്ധ പ്രചരണ പരിപാടികൾക്കും മുൻതൂക്കം നൽകുന്നുണ്ട്. സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്തമായ പ്രദേശത്ത് പൂന്തോട്ട നിർമ്മാണവും നടത്തുന്നുണ്ട്. 
  താമരശേരി പഞ്ചായത്തംഗം ഫസീല ഹബീബ്, അഷറഫ് കോരങ്ങാട്, നൗഷാദ് ആറ്റു സ്ഥലം, ഐയുഎം എൽപി സ്കൂൾ ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പാലം, വിനോദൻ എം , അസീസ് പൊയിലിൽ, കെ എൻ മനോജ്, അബ്ദുള്ള മലയിൽ, ഷറഫു മുണ്ടപ്പുറം മുതലായവർ ആശംസകളർപ്പിച്ചു. GVHSS പ്രിൻസിപ്പൽ മഞ്ജുള യു ബി സ്വാഗതവും വളണ്ടിയർ ലീഡർ മിഖില മേരി മാത്യു നന്ദിയും പറഞ്ഞു.
  നേരത്തെ ക്യാമ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി പ്രിൻസിപ്പൽ മഞ്ജുള യു.ബി, എൻ എസ് എസ് പതാക ഉയർത്തി. തുടർന്ന് കന്നൂട്ടിപ്പാറ അങ്ങാടിയിലേക്ക് വിളംബര ജാഥയും സംഘടിപ്പിച്ചു. പരിപാടികൾക്ക് അസീസ് പേരാമ്പ്ര, ബെർളി, കെ.പി.മുഹമ്മദലി, അലക്സ് മാത്യു, ഷഹനാ റൂബി, ഷംസീർ Kk , മുഹമ്മദ് KK, നിസാർ K K, ഫൈസൽ കന്നൂട്ടിപ്പാറ, കെ.ബഷീർ, മുജീബ് കന്നുട്ടിപ്പാറ, ഷാജു, ഷാരോൺ മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍