ഇന്‍സ്റ്റഗ്രാമില്‍ പരിചയം, കാറില്‍ യാത്ര, പീഡനം; പ്രതി പിടിയില്‍

ഒറ്റപ്പാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയും ഫോട്ടോ മോർഫ് ചെയത് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിക്കപ്പെട്ട കേസുകളില്‍ യുവാവ് അറസ്റ്റില്‍. പാലപ്പുറം പല്ലാർമംഗലം സ്വദേശി രാഹുൽ കൃഷ്ണനാണ് പോക്സോ കേസിൽ ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. സ്റ്റേഷൻ പരിധിയിലെ മൂന്ന് പെൺകുട്ടികളുടെ പരാതികളിലാണ് നടപടി. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടികളെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. പിന്നീട് ഫോട്ടോകൾ മോർഫ് ചെയ്ത് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതികളിൽ പറയുന്നു. ഭീഷണി തുടർന്നതോടെയാണ് ഒരാൾ പൊലീസിനെ സമീപിച്ചത്. പിന്നാലെ മറ്റു രണ്ടുപേരും പൊലീസിനെ സമീപിച്ചു. മൂന്നുപേരുടെയും പരാതികളിൽ മൂന്ന് വ്യത്യസ്ത എഫ്ഐആറുകൾ റജിസ്റ്റർ ചെയ്താണ് അന്വേഷണം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍