ശബരിമല തീർഥാടനത്തിനു പോയ വയോധികനെ കാണാതായതായി പരാതി
ബാലുശ്ശേരി: ഇയ്യാട് കുടുംബത്തോടൊപ്പം
ശബരിമല തീർഥാടനത്തിനു പോയ വയോധികനെ പമ്പയിൽ കാണാതായിട്ട് ഒമ്പതു ദിവസം പിന്നിട്ടു. ബാലുശ്ശേരി ഉണ്ണികുളം ഇയ്യാട് കപ്പുറം സ്വദേശി ഉളിക്കുന്നുമ്മൽ മൂത്തോറെ നെയാണ് (74) ജനുവരി ഒന്നിന് പുലർച്ചെ സന്നിധാനത്തു വെച്ച് കാണാതാവുന്നത്. ഭാര്യ മാളു, മകളുടെ ഭർത്താവ് വിജിലേഷ്, മൂന്ന് പേരക്കുട്ടികൾ എന്നിവരോടൊപ്പം ഡിസംബർ 29നാണ് ബസിൽ ശബരിമല ദർശനത്തിന് പോയത്. തീർഥാടനത്തിനിടെ കുട്ടം തെറ്റി മുത്തോരനെ കാണാതാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ജനുവരി ഒന്നിന് ഉച്ചക്ക് പന്ത്രണ്ടരവ രെ ഫോൺ പ്രവർത്തിച്ചിരുന്നുവെ ന്നും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നി ലയിലാണെന്നും മകൾ വിജില പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ ശബരിമലയിൽ തങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടുദിവസം മുമ്പും ശബരിമലയിലെത്തി വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഏഴുവർഷമായി ഹൃദയസം ബന്ധമായ അസുഖത്തിന് സ്ഥിര മായി മരുന്നു കഴിക്കുന്ന മുത്തോറൻ മരുന്ന് നിർത്തിയാൽ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് മകൾ പറഞ്ഞു. ബാലുശ്ശേരി, പമ്പ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം. വിശദമായ അന്വേഷണം നടത്തി മുത്തോറനെ കണ്ടെത്തണ മെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി, അഡ്വ. കെ.എം. സ ച്ചിൻ ദേവ് എം.എൽ.എ എന്നിവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍