ബാലുശ്ശേരി സ്വദേശിയായ സൈനികൻ ലഡാക്കിൽ മരിച്ചു
കോഴിക്കോട്: ബാലുശ്ശേരി പുത്തൂർവട്ടം സ്വദേശിയായ സൈനികൻ കശ്‌മീരിനു സമീപം ലഡാക്കിലെ ലേയിൽ ഡ്യൂട്ടിക്കിടെ മരിച്ചു. കോണങ്കോട്ട് ചാലിൽ സുധീഷ് (43) മരിച്ചത്. ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു നാട്ടിൽ ലഭിച്ച വിവരം. അവധിക്കു നാട്ടിൽ എത്തിയിരുന്ന സുധീഷ് 3 ആഴ്ച മുൻപാണു ജോലി സ്ഥലത്തേക്കു മടങ്ങിയത്.
മൃതദേഹം ഇന്നു രാത്രി 10ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍