കന്നൂട്ടിപ്പാറ സ്കൂളിൽ രണ്ടാം ഘട്ട കരാട്ടെ പരിശീലനം ആരംഭിച്ചു.


കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ രണ്ടാം ഘട്ട കരാട്ടേ പരിശീലനം ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ആയോധന പരിശീലനത്തിലുപരിയായി കുട്ടികളിൽ അച്ചടക്കവും കൃത്യതയും സൂക്ഷ്മതയും ലക്ഷ്യബോധവും വളർത്തിയെടുക്കുവാനും കരാട്ടെ പരിശീലനം ഉപകാരപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അക്കാദമിക വർഷത്തിൽ തന്നെ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനം, ഹലോ ഇംഗ്ലീഷ് പദ്ധതികൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയർ അസിസ്റ്റന്റ് കെ.ടി ആരിഫ് മാസ്റ്റർ അധ്യക്ഷനായി.കെ.സി ശിഹാബ്, ദിൻഷ ദിനേശ്, പി.പി. തസലീന, ഫൈസ് ഹമദാനി, ഇ.പി. മുൻ സില മുതലായവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന സ്വാഗതവും ടി. ഷബീജ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍