വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് വാൻ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു
താമരശ്ശേരി : അണ്ടോണയിൽ ബസ്സിനടിയിൽ അകപ്പെട്ട് വിദ്യാർഥിനി മരിക്കാൻ ഇടയായ സംഭവത്തിൽ അപകടം വരുത്തിയ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.
അസ്മാസ് എന്ന് പേരെഴുതിയ കെ എൽ 50 B 4978 എന്ന നമ്പറിലുള്ള പിക്കപ്പ് വാനാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഡ്രൈവർ കാട്ടുപാറയിൽ അസൈനാർ സ്റ്റേഷനിൽ ഹാജരായി. വാഹനം കാലികളെ കയറ്റി കൊടുവള്ളിയിൽ നിന്നും കൂടത്തായിൽ പോയി തിരികെ കൊടുവള്ളിയിലേക്ക് വരുന്നതിനിടയിലാണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടി അപകടത്തിനിടയാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍