കന്നൂട്ടിപ്പാറ സ്കൂളിൽ സചിത്ര സംയുക്ത ഡയറിയുടെ വർണാഭമായ പ്രകാശനം.

കട്ടിപ്പാറ : SSK യുടെ അഭിമാന പദ്ധതിയായ കുട്ടികളും രക്ഷിതാക്കളും സഹകരിച്ചു കൊണ്ട് തയ്യാറാക്കുന്ന സചിത്ര സംയുക്ത ഡയറികളുടെ പ്രകാശനം കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ആഹ്ലാദം അലതല്ലിയ അന്തരീക്ഷത്തിൽ വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.
 പ്രശസ്ത സിനിമാതാരം പ്രണവ് മോഹനാണ് ഒന്നാം ക്ലാസിലെ നാരങ്ങാ മുട്ടായിയുടെയും രണ്ടാം ക്ലാസ്സിലെ താരാട്ടിൻ്റെയും പ്രകാശന കർമ്മം നിർവ്വഹിച്ചത്. ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. കുട്ടികളുടെ കുഞ്ഞു ഭാവനകൾ ഓരോ ദിവസത്തെയും ഡയറിക്കുറിപ്പുകളിലൂടെ പീലി വിടർത്തിയാടുന്നത് ആനന്ദകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
  ദിൻഷ ദിനേശ്, മുഹമ്മദ് ജാസിം, അളക ലക്ഷ്മി, മൻഹ ഫാത്തിമ ടീം എന്നിവരുടെ ഗാനങ്ങൾ പരിപാടിയെ സംഗീതസാന്ദ്രമാക്കി.
   സി. ആർ സി കോർഡിനേറ്റർ റാലിസ രാജു,സീനിയർ അസിസ്റ്റൻ്റ് കെ.ടി ആരിഫ്, കെ.സി ശിഹാബ്, ഫൈസ് ഹമദാനി, പി.പി. തസലീന, ടി.ഷബീജ്, ഇ പി മുൻസില, അനൂജ എട്ടേക്ര മുതലായവർ ആശംസകളർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍