കോരങ്ങാട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട രണ്ടു കാറുകളും, സ്കൂട്ടറും തകർത്തു.

താമരശ്ശേരി:  സംസ്ഥാന പാതയിൽ  കോരങ്ങാട് ഗവ: ഹൈസ്കൂളിന് സമീപം  നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട രണ്ടു കാറുകളും, സ്കൂട്ടറും തകർത്തു. 

ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ വശത്ത് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചത്. 

അപകടത്തിൽ ആർക്കും പരിക്കില്ല.
ഞായറാഴ്ച വൈകിട്ട് 3: 30 ഓടെ ആയിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍