ചേമഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം, ബൈക്ക് യാത്രികൻ മരിച്ചു.
കൊയിലാണ്ടി. ചേലിയയിലെ പുനത്തിൽ മീത്തൽ പരേതനായ പ്രസൂൺകുമാറിൻറെ മകൻ കാളിദാസ് (ഷാനു)18 വയസ്സ് വെള്ളിയാഴ്ച രാത്രി പൂക്കാട് പെട്രോൾ പമ്പിന് മുമ്പിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.അമ്മ ഷേർലി.ഏഴു വർഷം മുമ്പ് മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അച്ഛൻ പ്രസൂൺകുമാർ മരണപ്പെട്ട ശേഷം അച്ഛാമ്മ റിട്ട. വില്ലേജ് അസിസ്റ്റൻറ് കെ.എം. പുഷ്പയുടെ
സംരക്ഷണയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സിന് പഠിച്ചു വരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍