താജ്‌മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം: ഹർജിയുമായി ഹിന്ദുമഹാസഭ
ആഗ്ര > താജ്‌മഹലിനു സമീപം വർഷങ്ങളായി നടന്നുവരുന്ന ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാസഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയിൽ ഹർജി നൽകിയത്. ഉറൂസിന് താജ്‌മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ഹർജി കോടതി മാർച്ച് 4ന് പരിഗണിക്കും. ഈ മാസം 6 മുതൽ 8 വരെയാണ് ഉറൂസ് നടക്കുന്നത്.
മുഗൾ ചക്രവർത്തി ഷാജഹാൻറെ മരണവുമായി ബന്ധപ്പെട്ടാണ് ഉറൂസ് പരിപാടികൾ നടത്തുന്നത്. ഉറൂസ് പൂർണമായി നിരോധിക്കണമെന്നും താജ്‌മഹലിൽ പ്രവേശിക്കുന്നത് തടയണമെന്നുമാണ് ഹർജി. ബ്രിട്ടീഷുകാരോ മുഗൾ ഭരണാധികാരികളോ താജ്‌മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്നുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്ന് ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍